ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്ഥാനപതിയെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ ഈ തീരുമാനത്തിലെത്തിയത്. പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പാക്ക് സ്ഥാനപതിയുടെ അഭാവത്തില്‍ ആക്ടിങ് ഹൈക്കമ്മീഷണറെയാണ് തിരികെ വിളിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ നിയുക്ത പാക്ക്് സ്ഥാനപതി ഇപ്പോള്‍ പാക്കിസ്ഥനിലാണുള്ളത്.