പാക്കിസ്ഥാനില്‍ 903 കൊവിഡ് രോഗ ബാധിതര്‍; ഏറ്റവും കൂടുതല്‍ സിന്ധ് പ്രവിശ്യയില്‍

ഇസ്ലാമാബാദ്: 186 ഓളം രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ച് കഴിഞ്ഞ കൊറോണ വൈറസ് പതിനേഴായിരത്തോളം ജീവനാണ് ഇതിനോടകം കവര്‍ന്നത്. പാക്കിസ്ഥാനിലും രോഗം വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ന് വരെ 903 കേസുകളാണ് പാക്കിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.നിലവില്‍ ആറ് പേരാണ് പാക്കിസ്ഥാനില്‍ രോഗം ബാധിച്ച് മരിച്ചത്.

സിന്ധ് പ്രവിശ്യയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. ഇവിടെ 399 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 265 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്.

കറാച്ചിയില്‍ 130 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.കറാച്ചിയില്‍ കൂടുതലും പ്രാദേശിക വ്യാപനം വഴിയാണ് രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്.

ഇതിന് പുറമെ പാക് അധീന കശ്മീര്‍, ഗില്‍ജിത് ബാള്‍ട്ടിസ്താന്‍, ബലോചിസ്താന്‍, ഖൈബര്‍ പക്തൂണ്‍ഖ്വ തുടങ്ങിയ മേഖലകളിലും കൊറോണ വ്യാപിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top