ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് നല്‍കിയ പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി.
ജൂലൈ 28ന് പനാമ പേപ്പര്‍ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ നവാസ് ഷരീഫും അദ്ദേഹത്തിന്റെ മക്കളും പാക്കിസ്ഥാന്‍ ധനകാര്യമന്ത്രി ഇഷ്‌ക് ദാറും നല്‍കിയ ഹര്‍ജികളാണ് കോടതി തള്ളിയത്.
ജസ്റ്റിസ് ആസിഫ് സെയ്ദ് ഖോസയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് നവാസ് ഷരീഫിന്റെ ഹര്‍ജി പരിഗണിച്ചത്.
ജൂലൈ 28ന് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെതിരെയും പനാമ പേപ്പര്‍ കേസുമായി ബന്ധപ്പെട്ട് ഷരീഫും മക്കളായ ഹുസൈന്‍, ഹാസന്‍, മാറയാം നവാസ്, മരുമകന്‍ മുഹമ്മദ് സഫ്ദാര്‍ ഇഷ്‌ക് ദാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയിരുന്നത്. പുന:പരിശോധന ഹര്‍ജി തള്ളുകയാണെന്ന് വ്യക്തമാക്കിയ കോടതി ഇതിന്റെ കാരണം പിന്നീട് അറിയിക്കുമെന്നും അറിയിച്ചു.