വിശാഖപട്ടണം: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെ പ്രശംസിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ 54 ഇന്നിങ്സുകള്‍ നേരത്തെ ഈ നേട്ടത്തിലെത്തിയ വിരാട് കൊഹ്‌ലി എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്സ്മാന്‍ ആണെന്നും ഐസിസി ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പാക്കിസ്ഥാന്‍ കൊഹ്‌ലിയെ അഭിനന്ദിച്ചത്.
വിശാഖപട്ടണത്ത് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ കൊഹ്‌ലി പതിനായിരം റണ്‍സ് നേട്ടം സ്വന്തമാക്കിയിരുന്നു. പതിനായിരം റണ്‍സ് തികയ്ക്കുന്ന പതിമൂന്നാം ബാറ്റ്സ്മാനാണ് കൊഹ്ലി. വിശാഖപട്ടണം ഏകദിനത്തിലാണ് കൊഹ്ലി നേട്ടം കൈവരിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നാണ് കൊഹ്ലിയുടെ നേട്ടം. 213 ഏകദിനങ്ങളില്‍ നിന്നാണ് നേട്ടം.
നേരത്തെ നാട്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ വേഗത്തില്‍ 4000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും കൊഹ്ലി സ്വന്തം പേരിലാക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സിനെയാണ് താരം പിന്നിലാക്കിയത്. 10,000 റണ്‍സ് ക്ലബിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് കൊഹ്ലി. സച്ചിന് പുറമെ, രാഹുല്‍ ദ്രാവിഡ് (10,889), സൗരവ് ഗാംഗുലി (11,363) എന്നിവരാണ് 10,000 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍. എം.എസ് ധോണി 10,000 നേടിയിട്ടുണ്ടെങ്കിലും ഇതില്‍ 174 റണ്‍ ഏഷ്യന്‍ ഇലവന് വേണ്ടിയായിരുന്നു.