Pakistan denies Anupam Kher visa to attend Karachi lit fest

മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ അനുപം ഖേറിന് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചു. കറാച്ചി സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനാണ് അനുപം ഖേര്‍ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനുള്ള വിസയ്ക്ക് അപേക്ഷിച്ചത്.

കറാച്ചി സാഹിത്യോത്സവത്തിന് ഇന്ത്യയില്‍നിന്ന് 18 പേരാണ് ഇക്കുറി പങ്കെടുക്കുന്നത്. ഇതില്‍ 17 പേര്‍ക്കും പാക്കിസ്ഥാന്‍ വിസ അനുവദിച്ചിട്ടുണ്ട്. അനുപം ഖേറിനു മാത്രമാണ് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചത്. ഇക്കാര്യത്തില്‍ തനിക്കു സങ്കടവും നിരാശയും ഉണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിനോട് അനുഭാവം പുലര്‍ത്തുന്ന അനുപം ഖേറിന് ഇത്തവണ പത്മഭൂഷണ്‍ ബഹുമതി നല്‍കിയിരുന്നു. ഒരു വര്‍ഷം മുമ്പ്, പത്മ പുരസ്‌കാരങ്ങള്‍ സ്വന്തം ആളുകള്‍ക്ക് മാത്രമാണ് നല്‍കുന്നതെന്ന് കുറ്റപ്പെടുത്തി അനുപം ഖേര്‍ ട്വീറ്റ് ചെയ്തത് ശശി തരൂര്‍ ഈയിടെ ഓര്‍മ്മിപ്പിച്ചത് നവമാധ്യമങ്ങളില്‍ വന്‍ചര്‍ച്ചയായിരുന്നു. ഇതിനു മറുപടിയായി, താന്‍ ഒരു ഹിന്ദുവാണെന്നു പറയാന്‍ ഭയപ്പെടുന്നതായി അനുപം ഖേറും തിരിച്ചിടിച്ചിരുന്നു.

Top