ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യന്‍ മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍.

ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് ഇത്. ഇന്ത്യ യഥാര്‍ഥ മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ പ്രതികരിച്ചു.

അന്തിമ വിധി പ്രഖ്യാപിക്കുന്ന വരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടിരിക്കുന്നത്.

കേസ് പരിഗണിക്കാന്‍ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ലെന്ന പാകിസ്ഥാന്റെ വാദവും കോടതി തള്ളിയിരുന്നു.

കുല്‍ഭൂഷണിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ അനുവദിക്കേണ്ടതായിരുന്നു. അദ്ദേഹത്തെ രക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ഇന്ത്യയ്ക്ക് അധികാരമുണ്ട്. കുല്‍ഭൂഷന്‍ ജാദവിന് നിയമസഹായം അനുവദിക്കാതിരുന്നത് വിയന്ന ഉടമ്പടിക്ക് എതിരാണ്. കേസില്‍ പാകിസ്ഥാന്‍ മുന്‍വിധിയോടെയാണ് പെരുമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

Top