ശ്രീനഗര്‍: ഇന്ത്യയില്‍ സമാധാനം നിലനിര്‍ത്താന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സോണാലി മിശ്ര. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തുന്നത് രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനാണെന്നും സോണാലി മിശ്ര വ്യക്തമാക്കി.
കശ്മീരിലെ ഉറി മേഖലയില്‍ പാക്കിസ്ഥാന്‍ പ്രകോപനങ്ങള്‍ കൂടാതെയാണ് ആക്രമണം നടത്തിയതെന്നും പാക്കിസ്ഥാന് സൈന്യം ഉചിതമായ മറുപടി നല്‍കിയെന്നും സോണാലി പറഞ്ഞു. ബുധാനാഴ്ച അതിര്‍ത്തിയിലുണ്ടായ പാക്ക് വെടിവയ്പിന്റെ പശ്ചാത്തലത്തിലാണ് സോണാലി ഇക്കാര്യം അറിയിച്ചത്.