പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍;4,000 കോടി ഡോളറിന്റെ നഷ്ടം

ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ പ്രളയത്തിൽ 4,000കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്ന് വിലയിരുത്തൽ. 1,800 കോടി ഡോളറിന്റെ നാശനഷ്ടമെന്ന നാഷണൽ ഫ്‌ലഡ് റെസ്‌പോൺസ് കോർഡിനേഷൻ സെന്ററിന്റെ ആദ്യ വിലയിരുത്തൽ തിരുത്തിയാണ് പുതിയ കണക്കെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടം 3,000 മുതൽ 4,000കോടി ഡോളർ
വരെയാണ് എന്നാണ് കണക്കുകൾ സൂപിപ്പിക്കുന്നതെന്ന് പാകിസ്ഥാൻ ആസൂത്രണകാര്യ മന്ത്രി അഹ്‌സൻ ഇഖ്ബാൽ പറഞ്ഞു. നാശനഷ്ടങ്ങൾ പരിഹരിക്കാൻ വേൾഡ് ബാങ്കിന്റെ അടക്കം സഹായം തേടാനാണ് പാകിസ്ഥാന്റെ തീരുമാനം.

പാകിസ്ഥാനിൽ 3,000 കോടി ഡോളറിന്റെ നാശനഷ്ടം സംഭവിച്ചിരിക്കാം എന്നായിരുന്നു കഴിഞ്ഞയാഴ്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടറെസൻസ് വിലയിരുത്തിയത്. എന്നാൽ ഇതിലും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് പുറത്തുവന്ന കണക്കുകൾ സൂപിപ്പിക്കുന്നു. വിശദമായ റിപ്പോർട്ട് പാകിസ്ഥാൻ സർക്കാർ ആറാഴ്ചയ്ക്കുള്ളിൽ അവതരിപ്പിക്കും എന്നാണ് സൂചന.

 

Top