പാക്കിസ്ഥാൻ ജയിൽമോചിതരായ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി

Indian fishermen

ന്യൂഡൽഹി: പാക്കിസ്ഥാൻ ജയിലിൽ നിന്നും മോചിപ്പിച്ച 147 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വാഗ അതിർത്തിയിലെത്തി. ഇവരെ അതിർത്തിയിൽ നിന്നും ഇന്ത്യൻ അധികൃതർക്ക് കൈമാറി. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാക് അധികൃതർ കറാച്ചി ജയിലിൽ പാർപ്പിച്ചിരുന്നവരെയാണ് മോചിപ്പിച്ചത്.

ഡിസംബർ 28ന് 145 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും പാക്കിസ്ഥാൻ മോചിപ്പിച്ചിരുന്നു. ഇരുരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദപ്രകടനമെന്ന നിലയിലാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചതെന്ന് പാക് അധികൃതർ വ്യക്തമാക്കി.

Top