പാക്കിസ്ഥാനെതിരെ എഫ്എടിഎഫ്; തീവ്രവാദം നിര്‍ത്തിയില്ലെങ്കില്‍ കരിമ്പട്ടികയില്‍പ്പെടുത്തും

ന്യൂഡല്‍ഹി: തീവ്രവാദ വിഷയത്തില്‍ ഉറക്കം നടിച്ചിരിക്കുന്ന പാക്കിസ്ഥാനെ വിറപ്പിച്ച് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ(എഫ്എടിഎഫ്) രംഗത്ത്. തീവ്രവാദത്തെ തുടച്ചുനീക്കിയില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് എഫ്എടിഎഫ് മുന്നറിയിപ്പ് നല്‍കി.

വരുന്ന ഒക്ടോബറോടുകൂടി യുഎന്‍ നിര്‍ദേശിച്ച ഭീകരവിരുദ്ധ നടപടികള്‍ സ്വീകരിക്കണമെന്ന് എഫ്എടിഎഫ് പാക്കിസ്ഥാന് കര്‍ശന നിര്‍ദേശം നല്‍കി. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര സാമ്പത്തിക ഉപരോധങ്ങള്‍ അടക്കം നേരിടേണ്ടി വരും.

ആഗോള സമിതിയില്‍ ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളാണ് പാക്കിസ്ഥാനെതിരെ രംഗത്തെത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനിപ്പിക്കാനും ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ് തടയിടാനും മതിയായ നടപടികള്‍ എടുത്തില്ലെന്നും സമിതി വിമര്‍ശിച്ചു. പാക്കിസ്ഥാനു അനുകൂലവാദവുമായി ചൈന രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല.

Top