പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ദേശീയ ഗാനം മുഴക്കി ഹാക്കര്‍മാരുടെ തിരിച്ചടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വെബസൈറ്റുകള്‍ ഹാക്ക് ചെയ്ത പാക്ക് ഹാക്കര്‍മാര്‍ക്ക് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ ഹാക്കര്‍മാര്‍.

മൂന്നുമാസങ്ങള്‍ക്കു മുന്‍പ് ചില ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത പാക്ക് ഹാക്കര്‍മാരെ വെല്ലുവിളിച്ച് പാക്ക് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു.

പാക്ക് സര്‍ക്കാര്‍ സൈറ്റ് ഹാക്ക് ചെയ്യുക മാത്രമല്ല ഇന്ത്യന്‍ ഹാക്കര്‍മാര്‍ ചെയ്തത്. അതില്‍ ഇന്ത്യന്‍ ദേശീയ ഗാനം പോസ്റ്റ് ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന്റെ ആശംസകള്‍ക്കൊപ്പമാണ് ദേശീയ ഗാനം പോസ്റ്റു ചെയ്തത്.

ഡല്‍ഹി യൂണിവേഴ്‌സിറ്റി, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ഐഐടിഡല്‍ഹി, ഐഐടിബിഎച്ച്യു എന്നിവയുടെ വെബ്‌സൈറ്റ് പാക്കിസ്ഥാന്‍ ഹാക്ക് ചെയ്തു മൂന്നുമാസം പിന്നിടുമ്പോഴാണ് പാക്കിസ്ഥാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തന്നെ ‘പിടിച്ചെടുത്ത്’ ഇന്ത്യയുടെ തിരിച്ചടി.

അതേസമയം, ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റ് പാക്കിസ്ഥാന്‍ തിരിച്ചുപിടിച്ചു.

ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തപ്പോള്‍ ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യമാണ് പോസ്റ്റു ചെയ്തിരുന്നത്. പിഎച്ച്‌സി എന്ന ഹാക്കര്‍മാര്‍ യാതൊന്നും നശിപ്പിക്കുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്നും ഇന്ത്യക്കാര്‍ക്ക് സന്ദേശം നല്‍കുന്നതിനു മാത്രമാണ് ഇവിടെ എത്തിയിരിക്കുന്നതെന്നും പോസ്റ്റു ചെയ്തിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ സൈനികര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളാണു പോസ്റ്റ് ചെയ്തിരുന്നത്.

Top