pakistan govt restricts airspace

ഇസ്‌ലമാബാദ്: ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് പാകിസ്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി .

കറാച്ചിക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്കാണ് പാകിസ്താന്‍ ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തിരുന്നത് എന്നാല്‍ ഇപ്പോള്‍ ലാഹോറിനും ഇത് ബാധകമാക്കിയിരിക്കുകയാണ്.

33,000 അടിക്ക് മുകളില്‍ വിമാനങ്ങള്‍ പറക്കാന്‍ പാടില്ല, കൂടാതെ രാജ്യത്തിന്റെമൊത്തം എയര്‍സ്‌പേസില്‍ വിദേശ വിമാനങ്ങള്‍ പറക്കുന്നതിനും പാക്കിസ്താന്‍ വിലക്കേര്‍പ്പെടുത്തിട്ടുണ്ട്.

ഇത് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഒഴിവാക്കുന്നതിനോ പാക് യുദ്ധവിമാനങ്ങള്‍ക്ക് മറ്റ് തടസ്സം ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണെന്നാണ് പുതിയ വിലയിരുത്തല്‍.

ഈ സഹാചര്യത്തില്‍ ഇന്ത്യയിലെ വ്യോമസേനാ താവളങ്ങള്‍ക്കും അതീവ ജാഗ്രാതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ പ്രത്യാക്രമണം നടത്താനാണ് വ്യോമസേനക്ക് നല്‍കിരിക്കുന്ന നിര്‍ദ്ദേശം.

ഇന്ത്യയുടെ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് പാകിസ്താന്‍ സേനാമേധാവി ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ അതിര്‍ത്തയിലും നിയന്ത്രണരേഖയിലും കനത്ത ജാഗ്രത തുടരുകയാണ്.

കശ്മീരിലെത്തിയ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ഇന്ന് വിവിധ ഗ്രൂപ്പുകളുടെ സൈനിക തലവന്മാരുമായി ചര്‍ച്ച നടത്തും.

കഴിഞ്ഞ ദിവസം കശ്മീരിലെത്തിയ കരസേനാ മേധാവി അതിര്‍ത്തിയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്.

Top