ഇസ്ലാമാബാദ്: നവംബര്‍ അവസാനത്തോടെ വിരമിക്കുന്ന ജനറല്‍ റാഹീല്‍ ഷെരീഫിന്റെ സ്ഥാനത്തേക്ക് പത്തുദിവസത്തിനുള്ളില്‍ പുതിയ സൈനിക മേധാവിയെ നിയമിക്കുമെന്ന് പാകിസ്ഥാന്‍.
സര്‍ക്കാര്‍ ഇതുവരെ പുതിയ സൈനിക മേധാവി സ്ഥാനത്തേക്ക് ആരേയും തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ അടുത്ത പത്തു ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാവുമെന്നും ക്യാപിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി താരിഖ് ഫസല്‍ ചൗധരി അറിയിച്ചു.
തന്റെ മുന്‍ഗാമിയായ ജനറല്‍ അഷ്‌വാഗ് പര്‍വേയ്‌സ് കായാനിയെ പോലെ തല്‍സ്ഥാനത്ത് വീണ്ടും തുടരില്ലെന്ന് ഷെരീഫ് വ്യക്തമാക്കിയിരുന്നു. സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ എത്രയും പെട്ടെന്നു തന്നെ പുതിയ സൈനിക മേധാവിയെ പ്രഖ്യാപിക്കണമെന്ന കാര്യത്തില്‍ പാക് സര്‍ക്കാര്‍ സമ്മര്‍ദ്ദം നേരിട്ടുകൊണ്ടിരിക്കുകയാണ്.
നിയമപ്രകാരം പുതിയ സൈനിക മേധാവിയെ തീരുമാനിക്കാനുള്ള അധികാരം പ്രധാനമന്ത്രിക്കാണ്.