ശ്രീനഗര്‍: അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ചു പാകിസ്താനിലെത്തിയ ഇന്ത്യക്കാരനെ പാക് സൈന്യം ഇന്ത്യക്കു കൈമാറി.
ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള അതിര്‍ത്തി ലംഘിച്ചു പാകിസ്താനിലെത്തിയ ജാവേദ് ഇക്ബാലിനെയാണു പാകിസ്താന്‍ ഇന്ത്യക്കു കൈമാറിയത്.
2015 മേയ് മൂന്നിനാണു ഇക്ബാല്‍ പാകിസ്താന്‍ സേനയുടെ പിടിലായത്.
ഇന്ത്യന്‍ സേനയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണു ഇക്ബാലിനെ മോചിപ്പിക്കുവാന്‍ സാധിച്ചത്.