ശ്രീനഗര്‍: ജമ്മു കശ്മീര്‍ പൂഞ്ച് മേഖലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
വെള്ളിയാഴ്ച രാത്രി 11 മണിയോടെ പ്രകോപനമൊന്നുമില്ലാതെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ വെടിവെപ്പ് നടത്തിയെങ്കിലും ശക്തമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച പാക് സൈന്യം നടത്തിയ അക്രമത്തില്‍ ജനറല്‍ എന്‍ജിനിയറിംഗ് റിസേര്‍വ് ഫോര്‍സ് ജീവനക്കാരന്‍ കൊല്ലപ്പെട്ടിരുന്നു.