അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള സുരക്ഷാ സംവിധാനം ഇന്ത്യയിലില്ലെന്ന് പാക്കിസ്ഥാന്‍

ന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തുന്നതിനുള്ള സുരക്ഷാ സംവിധാനം ഇന്ത്യയിലില്ലെന്ന് പാക്കിസ്ഥാന്‍ ആരാധകര്‍.

ഗുവാഹത്തിയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനു നേരെയുണ്ടായ ആക്രമണത്തിന്റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാന്‍ ആരാധകര്‍ ഇന്ത്യയ്‌ക്കെതിരേ ട്വിറ്ററില്‍ ഇങ്ങനെ പ്രതികരിച്ചത്.

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ജയിച്ച ശേഷം ടീം സഞ്ചരിച്ച ബസിനു നേരെ കല്ലേറുണ്ടായിരുന്നു.

ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ഐസിസിയോട് പാക്കിസ്ഥാന്‍ ആരാധകര്‍ ഇന്ത്യയിലുള്ള അന്താരാഷ്ട്ര മത്സരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെടുന്നത്.

ഇതിനിടയില്‍ പാക്കിസ്ഥാനില്‍ വെച്ച് നടത്തുന്ന ക്രിക്കറ്റ് പരമ്പരയ്ക്ക് തങ്ങള്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തി.

പാക്കിസ്ഥാന്‍ പര്യടനത്തിന് പോകാന്‍ താല്‍പ്പര്യമില്ലെന്ന് ലങ്കന്‍ താരങ്ങള്‍ ടീം മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്തു.

എന്നാല്‍ താരങ്ങളെ വിശ്വാസത്തിലെടുക്കുന്നതിന് അവരുമായി സംസാരിക്കുമെന്ന് ലങ്കന്‍ ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ഐ.സി.സിയും ലങ്കന്‍ താരങ്ങളുമായി കൂടിക്കാഴ്ച നടത്തും.

ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ ഈ മാസം 29-ന് ലങ്കയ്‌ക്കെതിരായ ട്വന്റി-20 മത്സരം നടക്കാനിരിക്കുകയാണ്.

ഈ പശ്ചാത്തലത്തിലാണ് ലങ്കന്‍ താരങ്ങള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

2009-ല്‍ ശ്രീലങ്കന്‍ ടീം സഞ്ചരിച്ച ബസിന് നേരെ പാക്കിസ്ഥാനില്‍ വച്ചുണ്ടായ ഭീകരാക്രമണത്തില്‍ നിന്ന് പല മുതിര്‍ന്ന താരങ്ങളും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

ആക്രമണത്തിന് ശേഷം അന്താരാഷ്ട്ര ടീമുകള്‍ പാക്കിസ്ഥാനില്‍ കളിച്ചിട്ടില്ല. ഇത് പാക്ക്‌ ക്രിക്കറ്റ് ബോര്‍ഡിനെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു.

Top