Pakistan high commission staffer held for espionage

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ രേഖകള്‍ മോഷ്ടിച്ച പാക് ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. പാക് ഹൈ കമ്മിഷണര്‍ അബ്ദുല്‍ ബാസിത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് പിടിയിലായിരിക്കുന്നത്.

ഇയാളില്‍ നിന്നും പ്രതിരോധ വിവരങ്ങള്‍ അടങ്ങിയ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു. സൈനികവിന്യാസം സംബന്ധിച്ച മാപ്പുകള്‍ അടക്കമുള്ള രേഖകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.

ഇതിനെത്തുടര്‍ന്ന് പാക് ഹൈകമ്മീഷണറായ ബാസിത് മുഹമ്മദിനെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തി വിശദീകരണം തേടുമെന്നാണ് വിവരം.

പാകിസ്താനു വേണ്ടി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് 2015 നവംബറില്‍ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അക്തര്‍ അടക്കമുള്ള പാക് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലായിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട നാല് പേരില്‍ ഒരാള്‍ ഒരു പാക് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ആ ഉദ്യോഗസ്ഥന്‍ അക്തര്‍ ആണെന്നാണ് വിവരം.

പ്രതിരോധവിവരങ്ങള്‍ പാകിസ്താനില്‍ എത്തിക്കാനുള്ള വഴി തേടിയാണ് നേരത്തേ അറസ്റ്റിലായവര്‍ ഉദ്യോഗസ്ഥനെ സന്ദര്‍ശിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top