ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
വിദേശ രാജ്യങ്ങള്‍ക്ക് മുമ്പില്‍ പാക്കിസ്ഥാന്റെ തകര്‍ന്ന പ്രതിച്ഛായ പുന:സ്ഥാപിക്കുമെന്നും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം സംസാരിക്കവെ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സൈന്യത്തിന്റെ സഹായത്തോടെയാണ് തിരഞ്ഞെടുപ്പില്‍ വിജയം നേടിയതെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദത്തേയും അദ്ദേഹം തള്ളി.
21അംഗ മന്ത്രിസഭയാണ് പാക്കിസ്ഥാനില്‍ അധികാരത്തിലെത്തിയത്. 16 പേര്‍ മന്ത്രിമാരും അഞ്ച് പേര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളുമാണ്. മുതിര്‍ന്ന നേതാവ് ഷാ മെഹമ്മൂദ് ഖുറേഷിയാണ് വിദേശകാര്യമന്ത്രി. 2008 മുതല്‍ 2011 വരെ ഖുറേഷി വിദേശകാര്യ മന്ത്രിയായിരുന്നു. 2008 നവംബറില്‍ മുംബയില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ ഖുറേഷി ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. പ്രതിരോധ മന്ത്രിയായി പെര്‍വേസ് ഖട്ടക്കും ധനമന്ത്രിയായി അസദ് ഉമറും നിയമിതനായി.