ജമ്മു: ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്റെ ആക്രമണം. രജൗരിയിലെ നൗഷേരയില്‍ നിയന്ത്രണരേഖയില്‍ ആയിരുന്നു പാക് ആക്രമണം. സമീപ മേഖലകളില്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ പതിച്ചു.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ കല്‍സിയ, മന്‍പുര്‍ തുടങ്ങിയ മേഖലകളിലും പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു.