pakistan – india – report – Terrorrist

ന്യൂഡല്‍ഹി: ഹോളി ദിനത്തില്‍ ആക്രമണം അഴിച്ചുവിടാന്‍ മുന്‍ പാക് സൈനികന്റെ നേതൃത്വത്തില്‍ ആറ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നെന്ന് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്.

മുന്‍ പാക് സൈനികനായ മുഹമ്മദ് ഖുര്‍ഷിദ് ആലത്തിന്റെ നേതൃത്വത്തിലുളള സംഘം പഞ്ചാബിലെ പത്താന്‍കോട്ട് വഴി ഫെബ്രുവരി 26ന് ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.

മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയിലും പഞ്ചാബിലും അസാമിലും സുരക്ഷ ശക്തമാക്കി. ഹോട്ടലുകളും ആശപത്രികളുമാകാം ഭീകരരുടെ ആക്രമണ ലക്ഷ്യമെന്നും ഏജന്‍സികള്‍ സൂചിപ്പിച്ചു. വടക്കേന്ത്യയില്‍ ഇന്നാണ് ഹോളി ആഘോഷം.

ഖുര്‍ഷിദ് ആലം ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയിരുന്നുവെന്നും അസമിലെ ബര്‍പേട്ടയിലെ ഒരു മദ്രസ സന്ദര്‍ശിച്ചിരുന്നുവെന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. അഞ്ച് ദിവസം മദ്രസയില്‍ തങ്ങിയ ഇയാള്‍ പിന്നീട് ഭൂട്ടാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ചിരംഗ് ജില്ലയിലേക്ക് പോയി.

അസമിലുടനീളം സഞ്ചരിച്ച ആലമിന്രെ പ്രധാന പ്രവര്‍ത്തന മേഖല ദുബ്രിയായിരുന്നു. ഇവിടെ ഒരു മദ്രസാ അദ്ധ്യാപകനാണ് ഇയാള്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തത്. അടുത്തയാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ഇയാള്‍ ആക്രമണങ്ങള്‍ നടത്തിയേക്കുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ ആശങ്ക.

Top