pakistan – india – Terrorrist

ISIS

ന്യൂഡല്‍ഹി: വന്‍ ആയുധശേഖരവുമായി മൂന്നു പാക്കിസ്ഥാന്‍ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജന്‍സ് ബ്യൂറോ. പഞ്ചാബ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി, മുംബൈ, ഗോവ എന്നീ സ്ഥലങ്ങള്‍ ആക്രമിക്കാനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്ന് ഐബി സംശയിക്കുന്നു.

ചാവേര്‍ സ്‌ഫോടനം നടത്തുന്നതിനുള്ള ബെല്‍റ്റ് ബോംബ് ഉള്‍പ്പെടെയുള്ള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായാണ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പ്രതിരോധ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍, ജനങ്ങള്‍ കൂടുതലായെത്തുന്ന സ്ഥലങ്ങള്‍, മാര്‍ക്കറ്റ്, മാളുകള്‍, റയില്‍വേ സ്റ്റേഷന്‍, വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ എന്നിവയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

jk01AB2654 എന്ന ചാര നിറത്തിലുള്ള സ്വിഫ്റ്റ് ഡിസൈര്‍ കാറിലാണ് ഭീകരര്‍ യാത്ര ചെയ്യുന്നതെന്ന് പഞ്ചാബ് ഡിജിപി അറിയിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് പഞ്ചാബ് പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. ഈ വാഹനം ചൊവ്വാഴ്ച അര്‍ധരാത്രി ജമ്മു കശ്മീരിലെ ബനിഹാല്‍ ടണല്‍ വഴി കടന്നുപോയെന്നാണ് റിപ്പോര്‍ട്ട്.

ജനുവരിയില്‍ പഞ്ചാബിലെ പഠാന്‍കോട്ട് വ്യോമസേന താവളത്തില്‍ പാക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Top