ഇസ്ലാമാബാദ്: ന്യൂക്ലിയര്‍ സപ്ലൈയേസ് ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വം നേടാനുള്ള പാകിസ്ഥാന്റെ യോഗ്യതകള്‍ ഇന്ത്യയെക്കാള്‍ ശക്തമാണെന്ന് പാകിസ്ഥാന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് അഭിപ്രായപ്പെട്ടു.
ആണവനിര്‍വ്യാപന ഉടമ്പടിക്കായി നാല്‍പ്പതെട്ട് രാജ്യങ്ങളും ചേര്‍ന്ന് പൊതുവായ മാനദണ്ഡം കൊണ്ടുവരികയാണെങ്കില്‍ പാകിസ്ഥാനാണ് അംഗത്വം നേടാന്‍ യോഗ്യത ലഭിക്കുകയെന്ന് അസീസ് പറഞ്ഞത്.
നിരവധി രാജ്യങ്ങളുമായി പാകിസ്ഥാന്‍ നയതന്ത്രപരമായ ബന്ധങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. ഇന്ത്യ അപേക്ഷ നല്‍കിയതിനു ശേഷം പ്രവര്‍ത്തിക്കാനായിരുന്നു ഞങ്ങളുടെ തന്ത്രം. ഇക്കാര്യത്തിനായി കഴിഞ്ഞ മൂന്നു മാസത്തോളം തയ്യാറായി ഇരിക്കുകയായിരുന്നു എന്ന് അസീസ് പറയുന്നു. അതിനാല്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചാലും പാകിസ്ഥാന് യോഗ്യതയുള്ളതിനാല്‍ പുറത്താക്കപ്പെടില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അസീസ് പറഞ്ഞു.