ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബലൂച് പ്രസ്താവനയില്‍ പാകിസ്ഥാന്‍ അങ്കലാപ്പിലായിരിക്കുകയാണെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷനിലെ ബലൂച് പ്രതിനിധി.
”പാകിസ്ഥാന്‍ സൈന്യത്തിനും അധികാരവര്‍ഗത്തിനും പ്രധാനമന്ത്രി മോദി ബലൂചിസ്ഥാനെ കുറിച്ച് പരാമര്‍ശിച്ചതു മുതല്‍ നട്ടെല്ല് മരവിച്ചിരിക്കുകയാണ്.
അതിനാല്‍ ബലൂച് മേഖലയിലെ സൈനിക നീക്കങ്ങള്‍ അവര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഞാനും ദേശവും ബലൂച് പ്രശ്‌നങ്ങള്‍ ഉയര്‍ത്തികാട്ടിയതിന് ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നു.
ഇപ്പോള്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ കൂടുതലാണ്. പാകിസ്ഥാന്‍ അവിടെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും മറ്റും ഇന്ത്യ വളരെ ഗൗരവമായാണ് കാണുന്നതെന്നാണ്” അദ്ദേഹം പറയുന്നു.