ഐഎസ്‌ഐയുടെ പുതിയ മേധാവിയായി ലഫ്. ജനറല്‍ അസിം മുനീറിനെ നിയമിച്ചു

pak

ഇസ്‌ളാമബാദ്: പാക്കിസ്ഥാന്റെ ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന് (ഐഎസ്‌ഐ) പുതിയ മേധാവിയെ ലഭിച്ചു. ലഫ്. ജനറല്‍ അസിം മുനീറാണ് പുതിയ ചീഫ് ആയി എത്തിയിരിക്കുന്നത്. ലഫ്. ജനറല്‍ നവീദ് മുക്താര്‍ വിരമിച്ച ഒഴിവിലേക്കാണ് മുനീറിനെ നിയമിച്ചത്.

2016 ഐഎസ്‌ഐ ഡയറക്ടര്‍ ജനറലായ മുക്താര്‍ ഈ മാസം ആദ്യമാണ് വിരമിച്ചത്. മുക്താറിനെ കൂടാതെ പെഷാവര്‍ കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ നസീര്‍ അഹമ്മദ് ബട്ട്, സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിലെ ലഫ്. ജനറല്‍ മിയാന്‍ മുഹമ്മദ് ഹിലാല്‍ ഹുസൈന്‍, മിലിട്ടറി സെക്രട്ടറി ലഫ്. ജനറല്‍ ഗയൂര്‍ മഹ്മൂദ്, ട്രെയിനിംഗ് ആന്‍ഡ് ഇവാലുവേഷന്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ ഹിയാത്ത് റഹ്മാന്‍ തുടങ്ങിയവരും വിരമിക്കുകയുണ്ടായി.

Top