Pakistan Law Enforcement Agencies arrested 2533 terrorists in 2 years

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 2533 ഭീകരന്മാരെ പിടികൂടിയതായി പാക് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഖിബര്‍ പാക്തുഗ്വ, സിന്ധ് പ്രവിശ്യ എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ പേരെ പിടികൂടിയത്.

ഖിബര്‍ പാക്തുഗ്വയില്‍ നിന്ന് 1068 പേരെയും സിന്ധ് പ്രവിശ്യയില്‍ നിന്ന് 897 പേരെയുമാണ് പിടികൂടിയത്. മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ബലൂച്ചിസ്ഥാനില്‍ നിന്ന് 193 പേര്‍ ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ അറസ്റ്റിലായതായി കാണിക്കുന്നുണ്ട്.

പഞ്ചാബില്‍ നിന്ന് 55 പേരും ഇസ്ലാമാബാദില്‍ നിന്ന് 42 പേരും അറസ്റ്റിലായിട്ടുണ്ട്. സംയുക്ത ഭരണം നടക്കുന്ന ആദിവാസി മേഖലയില്‍ നിന്ന് 206 ഭീകരന്മാരും ഗില്‍ജിത്ത്ബാല്‍ടിസ്ഥാനില്‍ നിന്നും 72 ഭീകരന്മാരും പിടിയിലായി. എന്നാല്‍ പാക് അഡ്മിനിസ്‌ട്രേറ്റഡ് കാശ്മീരില്‍ അറസ്റ്റുകളൊന്നും നടന്നിട്ടില്ല.

Top