ട്രിപ്പോളി: ലിബിയന്‍ തീരത്ത് പാക്കിസ്ഥാന്‍കാരായ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി തൊണ്ണൂറോളം പേരെ കാണാതായി. ഇതുവരെ 10 മൃതദേഹങ്ങള്‍ തീരത്ത് അടിഞ്ഞു. ഇതില്‍ എട്ടു പേര്‍ പാക്കിസ്ഥാനികളും, രണ്ടു പേര്‍ ലിബിയക്കാരുമാണെന്ന് തിരിച്ചറിഞ്ഞു. അപകടത്തില്‍ നിന്നും രണ്ടു പേര്‍ രക്ഷപെട്ടു. മെഡിറ്ററേനിയന്‍ കടലിലൂടെ ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്.