ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ പാകിസ്താന്റെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുകയാണ് നായകന്‍ ബാബര്‍ അസം. മുന്‍ ചാമ്പ്യന്മാരുടെ സെമി ഫൈനല്‍ സാധ്യതകള്‍ മങ്ങിയതോടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ സാക്ക അഷ്‌റഫും ബാബറും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനം ബാബറിന്റെ നായകസ്ഥാനം തെറിപ്പിച്ചേക്കുമെന്നതരത്തിലും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ സ്വകാര്യ ചാറ്റ് പ്രചരിപ്പിച്ചതില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍താരം വഖാര്‍ യൂനിസ്. ”നിങ്ങള്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നത്, ദയനീയം. ബാബര്‍ അസമിനെ വെറുതെ വിടു. അദ്ദേഹം പാകിസ്താന്‍ ക്രിക്കറ്റിന്റെ സ്വത്താണ്”- വഖാര്‍ സമൂഹമാധ്യമമായ എക്‌സില്‍ പ്രതികരിച്ചു.
they just showed babar azam’s priv whatsapp convo with someone on live tv without his consent. this is pakistan’s captain. how can you stoop so low @Shoaib_Jatt and how can you approve to show this on your show @WaseemBadami, expected better from you. ABSOLUTELY PATHETIC. LANAT. pic.twitter.com/N1uuqMeLZh
— عثمان (@usmssss) October 29, 2023
പാകിസ്താന്‍ മുന്‍ താരം റഷീദ് ലത്തീഫാണ് വിവാദങ്ങള്‍ തുടക്കമിട്ടത്. പാകിസ്താന്‍ താരങ്ങള്‍ക്ക് കഴിഞ്ഞ അഞ്ച് മാസമായി പ്രതിഫലം ലഭിക്കുന്നില്ലെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് പിസിബി ചെയര്‍മാന്‍ സാക്ക അഷ്റഫിനെ ബാബര്‍ അസം നിരവധി തവണ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുക്കാന്‍ തയാറായില്ലെന്നുമായിരുന്നു ലത്തീഫിന്റെ തുറന്നുപറച്ചില്‍. ഇത് പാകിസ്താനില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.