നവാസ് ഷെരീഫിന് വീണ്ടും ശിക്ഷ; ഏഴ് വര്‍ഷത്തെ തടവും 25 ലക്ഷം ഡോളര്‍ പിഴയും. . .

ഇസ്ലാമബാദ്: നവാസ് ഷെരീഫിന് വീണ്ടും തടവ് ശിക്ഷ. ഏഴ് വര്‍ഷത്തേയ്ക്കാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. 25 ലക്ഷം ഡോളര്‍ പിഴയും അടയ്ക്കണം.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഷരീഫും കുടുംബവും അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്നാണ് ആരോപണം.

പാനമ പേപ്പറുകളിലൂടെ പുറത്തുവന്ന സ്വത്തുവിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് അഴിമതിക്കേസുകളാണ് ഷരീഫിനെതിരേ അക്കൗണ്ടബിലിറ്റി ബ്യൂറോ ചുമത്തിയത്. ഇതില്‍ അവന്‍ഫീല്‍ഡ് കേസില്‍ ഷരീഫിന് പതിനൊന്നു വര്‍ഷത്തെ ശിക്ഷയും മകള്‍ മറിയത്തിന് എട്ടു വര്‍ഷത്തെ ശിക്ഷയും മറിയത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷത്തെ ശിക്ഷയും വിധിച്ചിരുന്നു.

Top