ലാഹോര്‍: പാക്കിസ്ഥാന്‍ ഓപ്പണര്‍ താരം അഹമദ് ഷെഹ്‌സാദ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് അഹമദിന് മത്സരങ്ങളില്‍ നിന്നും സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരും. ചൊവ്വാഴ്ചയാണ് അഹമദ് മരുന്നടിച്ചതായി കണ്ടെത്തിയ വിവരം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിടുന്നത്.
ഇന്‍ഡിപെന്‍ഡന്റ് റിവ്യൂ ബോര്‍ഡ് ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അഹമദ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നത്. പാക്കിസ്ഥാന്റെ ട്വന്റി 20 ടൂര്‍ണമെന്റില്‍ കളിക്കുകയാണ് താരം.
തങ്ങളുടെ ടീമിലെ ഒരു ക്രിക്കറ്റര്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ കാര്യം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞമാസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു എന്നാല്‍ അത് ആരാണെന്ന കാര്യം ബോര്‍ഡ് സ്ഥിരീകരിച്ചിരുന്നില്ല.
പരിശോധനയുടെ ഫലം പുറത്തു വന്നെങ്കിലും അത് ഒന്നുകൂടി സ്ഥിരീകരിക്കാനായി ഇന്ത്യയിലേക്ക് അയച്ചിരിക്കുകയാണെന്നും ഈയാഴ്ച തന്നെ റിസല്‍ട്ട് വരുമെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അസോസിയേഷന്‍ അറിയിച്ചു.