അച്ചടക്ക ലംഘനം നടത്തിയ പാക്ക് താരം ഉമര്‍ അക്മലിന് പിഴശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടീം കര്‍ഫ്യൂ ലംഘിച്ച് കൊണ്ട് രാത്രി ഡ്രൈവിങിന് പുറത്തേക്ക് പോയതിനാണ് അക്മലിനെതിരെ അച്ചടക്ക ലംഘനത്തിന് നടപടി എടുത്തത്.ഓസ്‌ട്രേലിയക്കെതിരെ നടന്ന നാലാം ഏകദിനത്തിന് ശേഷമായിരുന്നു അക്മല്‍ ടീമിന്റെ നിശാനിയമം ലംഘിച്ച് കൊണ്ട് രാത്രി പുറത്തുപോയത്.
ഇത് ശ്രദ്ധയില്‍പ്പെട്ട ടീം മാനേജര്‍ തലത് അലി, ഉമര്‍ അക്മലിനെ ഹിയറിംഗിനായി വിളിപ്പിക്കുകയും അഞ്ചാം ഏകദിന മത്സരത്തിന്റെ മാച്ച് ഫീസില്‍ നിന്ന് ഇരുപത് ശതമാനം തുക പിഴ വിധിക്കുകയുമായിരുന്നു.ടീം മാനേജര്‍ നടത്തിയ ഹിയറിംഗില്‍ ഉമര്‍ അക്മല്‍ കുറ്റം സമ്മതിക്കുകയും, സംഭവത്തില്‍ മാപ്പ് പറയുകയും ചെയ്തു.