ഇസ്ലാമാബാദ്: പനാമ അഴിമതി കേസുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുന്നതിനെതിരെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി രംഗത്ത് . പാര്‍ട്ടി നേതാവ് ഐത് സാസ് അഹ്‌സനാണ് കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കത്തോടുള്ള പാര്‍ട്ടിയുടെ എതിര്‍പ്പ് അറിയിച്ചത്.
കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെ കേസിന്റെ അന്വേഷണം വൈകുമെന്നും, ടേംസ് ഓഫ് റഫറന്‍സിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോയെങ്കിലെ കേസിലെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനാകൂ എന്നും അഹ്‌സന്‍ കോടതിയെ അറിയിച്ചു.
അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനെ നിയമിക്കുന്നതടക്കമുള്ള നടപടികള്‍ വേണമെന്ന് പാക് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.