വിദേശനയം: ഇന്ത്യയെ പുകഴ്ത്തി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശനയം സ്വതന്ത്രവും ജനക്ഷേമപരവുമാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഖൈബര്‍ പക്തുംഖ്വയിലെ മാലാഖണ്ഡില്‍ ഒരു റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

”ഇന്ത്യ അമേരിക്കയുമായി സഖ്യത്തിലാണ്. യു.എസ്., ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവര്‍ക്കൊപ്പം നാലുരാഷ്ട്രകൂട്ടായ്മയായ ക്വാഡില്‍ അംഗവുമാണ്. എന്നാല്‍ അവര്‍ പക്ഷംപിടിക്കുന്നില്ല. അമേരിക്കയുടെ ഉപരോധത്തെ വകവെക്കാതെ റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതിചെയ്യുന്നു. കാരണം ഇന്ത്യയുടെ നയങ്ങള്‍ ജനക്ഷേമം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്”. -ഇമ്രാന്‍ഖാന്‍ പറഞ്ഞു.

താനും ജനക്ഷേമം മുന്നില്‍ക്കണ്ടാണ് വിദേശനയം സ്വീകരിക്കുന്നത്. ആര്‍ക്കുമുന്നിലും തലകുനിക്കില്ലെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

 

Top