ഇസ്ലാമാബാദ്: ഭീമമായ തുക കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്റെ ഓഫീസ് ഇരുട്ടിലായേക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സെക്രട്ടറിയേറ്റ് നിലവില്‍ 41 ലക്ഷം രൂപയാണ് വൈദ്യുതി കമ്പനിയിലേയ്ക്ക് അടയ്ക്കാനുള്ളത്. കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കാന്‍ ഒരുങ്ങുകയാണ് ഇസ്‌ലാമാബാദ് ഇലക്ട്രിക് സപ്ലൈ കമ്പനി (ഐ.ഇ.എസ്.സി.ഒ).
ഉടന്‍ പണം അടച്ചില്ലെങ്കില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന് കാട്ടി ഇമ്രാന്റെ ഓഫീസിന് കമ്പനി നോട്ടീസ് അയച്ചുകഴിഞ്ഞു. പലതവണ കുടിശ്ശികയുടെ കാര്യം ഇമ്രാന്റെ ഓഫീസിനെ കമ്പനി ഓര്‍മ്മപ്പെടുത്തിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് അവസാനമായി കമ്പനി നോട്ടീസ് അയച്ചിരിക്കുന്നത്. ഇനിയും കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ വൈദ്യുതി വിതരണം പൂര്‍ണ്ണമായും വിച്ഛേദിക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.