നവാസ് ഷരീഫിന് ഹൃദയാഘാതമുണ്ടായതായി പ്രചരിച്ച വാര്‍ത്തകള്‍ നിഷേധിച്ച് ഡോക്ടര്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് ഹൃദയാഘാതമുണ്ടായതായി പ്രചരിച്ച വാര്‍ത്തകള്‍ നിഷേധിച്ച് ഡോക്ടര്‍. ലാഹോറിലെ സര്‍വ്വീസസ് ആശുപത്രിയില്‍ വച്ച് ഷരീഫിന് ഹൃദയാഘാതം ഉണ്ടായെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ വന്നിരുന്നു.

നവാസ് ഷരീഫിന് ഹൃദയാഘാതം ഉണ്ടായില്ലെന്ന റിപ്പോര്‍ട്ടുകള്‍ സര്‍വ്വീസസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ മഹ്മൂദ് അയസ് ശരിവച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ഷരീഫിനെ സര്‍വ്വീസസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ അളവ് കുറയുന്ന അക്യൂട്ട് ഇമ്യൂണ്‍ ത്രോംബോസൈറ്റോപീനിക് പര്‍പ്യൂറ എന്ന അവസ്ഥയാണ് ഷരീഫിനെന്ന് വിദഗ്ധ ഡോകടര്‍മാരുടെ സംഘം കണ്ടെത്തിയിരുന്നു.

നവാസ് ഷരീഫിന് ഹൃദയാഘാതം ഉണ്ടായതായി മുതിര്‍ന്ന പാക് മാധ്യമപ്രവര്‍ത്തകന്‍ ഹമീദ് മിര്‍ ട്വീറ്റ് ചെയ്തിരുന്നു.

Top