കറാച്ചി: പാക്കിസ്ഥാനിൽ സാരിയുടുത്ത് സഭയിലെത്തിയ വനിതാ സെനറ്ററെ പരിഹസിച്ച് മറ്റൊരു സെനറ്റര്‍. എംക്യുഎം പാര്‍ട്ടി സെനറ്റാറായ നസ്രീന്‍ ജലീലിനോട് ഇസ്ലാമിന് അനുയോജ്യമായ തരത്തിലുള്ള വസ്ത്രം ധരിക്കാമെന്ന് നിര്‍ദ്ദേശം നല്‍കിയത് ജെയുഐഎഫ് പാര്‍ട്ടിയുടെ സെനറ്ററായ മുഫ്തി അബ്ദുള്‍ സത്താറാണ്.
കഴിവുള്ളതും, വിവേകശാലിയുമായ നിങ്ങളെപ്പോലുള്ളവര്‍ നോട്ടത്തില്‍പ്പോലും മുസ്ലീമായിത്തന്നെ തോന്നണമെന്നും, ഇസ്ലാം നിയമമനുസരിച്ച് സ്ത്രീകളുടെ മുഖവും കൈയും കാല്‍പാദവും മാത്രമേ വസ്ത്രത്തിനു പുറത്ത് കാണാന്‍ പാടുള്ളൂവെന്നും, നിങ്ങളെ ദൈവം മാതൃകാപരമായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്, നിങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയായിത്തീരേണ്ടത് അനിവാര്യമാണെന്നുമായിരുന്നു അബ്ദുള്‍ സത്താര്‍ നസ്രീന്‍ ജലീലിനോട് നിര്‍ദ്ദേശിച്ചത്.
എന്നാല്‍ ഈ നിര്‍ദേശത്തിന് ചുട്ട മറുപടിയാണ് നസ്രീന്‍ നല്‍കിയിരിക്കുന്നത്. തനിക്ക് 74 വയസാണുള്ളതെന്നും, മരണത്തെ കബളിപ്പിച്ചാണ് താന്‍ ഇപ്പോള്‍ ഉളളതെന്നും പറഞ്ഞ നസ്രീന്‍ ഇത്തരത്തിലുള്ള ഒരു സ്ത്രീ ഏത് വസ്ത്രം ധരിക്കണമെന്നാണ് സത്താര്‍ ആഗ്രഹിക്കുന്നതെന്നും ചോദിച്ചു.