pakistan – press clup attack

കറാച്ചി: ഒരു സംഘം അജ്ഞാതരായ ആയുധധാരികള്‍ പാകിസ്ഥാനിലെ കറാച്ചി പ്രസ് ക്ലബ് ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന ചരിത്രസ്മാരകങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

കൂടാതെ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്റെ പ്രവര്‍ത്തകരെ അജ്ഞാതര്‍ ആക്രമിക്കുകയും ചെയ്തു. പ്രസ് ക്ലബിലെത്തിയ അക്രമികള്‍ അവിടുത്തെ ജനലും ഫര്‍ണീച്ചറുകളും നശിപ്പിച്ചു. അവിടുണ്ടായിരുന്ന എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് ഓഫീസര്‍ ഫാസില്‍ ജമാലി പറഞ്ഞു.

ആയുധധാരികള്‍ ക്ലബിനടുത്ത് നിര്‍ത്തിയിട്ടിരുന്ന അഞ്ചു വാനുകളില്‍ നിന്നായി ക്യാമറകള്‍ തട്ടിയെടുത്തിട്ടുണ്ട്. കൂടാതെ വാനിനടുത്ത് നിന്ന ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ പ്രവര്‍ത്തകനെ ആക്രമിക്കുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു.

സിന്ധ് പ്രവിശ്യ ആഭ്യന്തരമന്ത്രി അന്‍വര്‍ സിയാല്‍ സംഭവത്തെ കുറിച്ച് ഉടനടി അന്വേഷണം ആരംഭിക്കാന്‍ ഉത്തരവിവിട്ടിട്ടുണ്ട്. പൊലീസും റേഞ്ചേസും സംഭവസ്ഥലത്തു എത്തുന്നതിനു മുമ്പ് തന്നെ അക്രമികള്‍ കടന്നു കളഞ്ഞിരുന്നുവെന്ന് ഒരു ക്ലബ് അംഗം പറഞ്ഞു.

ഈ മാസം ആദ്യം മരണശിക്ഷയ്ക്ക് വിധേയനായ, പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിന്റെ കൊലപാതകി മുംതാസ് ഖദ്രിയുടെ, വിവിധ മത വിഭാഗത്തില്‍ പെട്ട അനുയായികളും പ്രവര്‍ത്തകരും അയാള്‍ മരിച്ചത്തിന്റെ നാല്‍പതാം ദിനം ആചരിക്കുന്ന ദിവസമാണ് ആക്രമണം നടന്നിരിക്കുന്നത്.

മതനിന്ദ നിയമം പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടതിനാണ് പഞ്ചാബ് ഗവര്‍ണറായിരുന്ന തസീറിനെ വി.ഐ.പി സുരക്ഷാ ചുമതലയിലായിരുന്ന ഖദ്രി വെടിവച്ച് കൊലപ്പെടുത്തിയത്.

ഖദ്രിയ്ക്ക് നടത്തുന്ന പ്രവര്‍ത്തനത്തെ കുറിച്ചുള്ള ഒരു പരമ്പര ഒരു ചാനല്‍ നിര്‍ത്തലാക്കിയതിനെതിരെ അയാളെ പിന്താങ്ങുന്ന ഒരു മതവിഭാഗം പരാതിപ്പെട്ടിരുന്നു. പാകിസ്ഥാനിലെ കറാച്ചിയില്‍ സ്ഥാപിച്ച ആദ്യ പ്രസ് ക്ലബാണ് കറാച്ചി പ്രസ് ക്ലബ്.

Top