ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു.
പനാമ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസില്‍ ഷെരീഫ് കുറ്റക്കാരനാണെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് രാജി.
വിധി മാനിച്ച് പ്രധാനമന്ത്രി പദം ഒഴിയുന്നതായി അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
രാജിവെക്കുന്നതാണ് നല്ലതെന്ന് പാക്ക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ അടക്കമുള്ളവര്‍ ഷെരീഫിന് ഉപദേശം നല്‍കി.
പ്രധാനമന്ത്രി പദത്തില്‍ ഒരു വര്‍ഷം കൂടി തികയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് അറിയപ്പെടുമായിരുന്നു.
പാക്കിസ്ഥാനിലെ പട്ടാള ഭരണാധികാരികളല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയും അഞ്ച് വര്‍ഷം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.