Pakistan resorts to unprovoked shelling on LoC

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.

ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ വ്യാഴാഴ്ച പുലര്‍ച്ചെ 3.30 നായിരുന്നു പാകിസ്താന്‍ വ്യാപക ഷെല്ലാക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ബുധനാഴ്ച രജൗറിയില്‍ ഇന്ത്യന്‍ സൈനി പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു.

അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് പാക് സൈന്യം വെടിവെപ്പ് നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് ശേഷം പാകിസ്താന്‍ നടത്തുന്ന31ാം
മത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്.

Top