ഇസ്ലാംമാബാദ് : ഗില്‍ഗിറ്റ് ബാല്‍റ്റിസ്ഥാന്‍ പാക്കിസ്ഥാന്റെ അഞ്ചാമത്തെ പ്രവിശ്യയാക്കുന്നതിനുള്ള തീരുമാനങ്ങള്‍ പുരോഗമിക്കുകയാണ്.പാക്കിസ്ഥാന്‍ കൈവശമുള്ള അധിനിവേശ കാശ്മീര്‍ പാക്കിസ്ഥാന്റെ പ്രവിശ്യയാകുന്നത് ഇന്ത്യ ഉത്കണ്ഠയോടെയാണ് നോക്കികാണുന്നത്.
ഗില്‍ഗിറ്റ് ബാല്‍റ്റിസ്ഥാന്‍ അഞ്ചാം പ്രവിശ്യയായി മാറുമ്പോള്‍ ചരിത്രപരമായ മാറ്റത്തിനാണ് പാക്കിസ്ഥാന്‍ വഴിയൊരുക്കുന്നത്.
പാക്കിസ്ഥാന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം മുന്നോട്ട് വെച്ചതെന്ന് അന്തര്‍ പ്രവിശ്യാ ഏകോപന മന്ത്രി റിയാസ് ഹുസൈന്‍ പിര്‍സാദ പറഞ്ഞു.
ഗില്‍ഗിറ്റ് ബാല്‍റ്റിസ്ഥാന്‍ ഭൂമിശാസ്ത്രപരമായി പ്രത്യേക പരിഗണന ലഭിക്കുന്ന സ്ഥലമാണ് അതുകൊണ്ടുതന്നെ അവിടെ പ്രത്യേക ഇലക്ഷനും പ്രാദേശിക അസംബ്ലിയും പ്രത്യേക മുഖ്യ മന്ത്രിയും ഉണ്ട്.
ഗില്‍ഗിറ്റ് ബാല്‍റ്റിസ്ഥാന്‍ അഞ്ചാം പ്രവിശ്യയായി പ്രഖ്യാപിക്കുമ്പോള്‍ ഭരണഘടന ഭേതഗതി ചെയ്യേണ്ടതുണ്ട് അത് ആ പ്രദേശത്തിന്റെ എല്ലാതരത്തിലുള്ള മാറ്റങ്ങള്‍ക്കും ഇടയാക്കുന്നു.
ബലൂചിസ്ഥാന്‍,ഖൈബര്‍ പഖ്തുണ്‍ഖ്വ, പഞ്ചാബ്, സിന്ധ് തുടങ്ങിയവയാണ് നിലവിലെ നാല് പ്രവിശ്യകള്‍.