ഇസ്ലാമാബാദ്: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്താന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷായെ അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍(ഐസിസി) സസ്‌പെന്‍ഡ് ചെയ്തു.
കഴിഞ്ഞ മാസം 13ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയില്‍ താരം ഉത്തേജകം ഉപയോഗിച്ചത് കണ്ടെത്തിയതായി ഐസിസി വ്യക്തമാക്കി.
അച്ചടക്ക നടപടിക്രമം പൂര്‍ത്തിയാകുന്നതുവരെ യാസിറിനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെന്ന് ഐസിസി പറഞ്ഞു.
ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നിരോധിത പട്ടികയില്‍പ്പെടുന്ന ക്‌ളോര്‍റ്റലിഡോണ്‍ എന്ന വസ്തുവാണ് പരിശോധനയില്‍ കണ്ടെത്തിയത്.
പരിക്കിനെത്തുടര്‍ന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ നിന്നും യാസിര്‍ വിട്ടുനിന്നിരുന്നു. രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഇറങ്ങിയ അദ്ദേഹം 15 വിക്കറ്റുകള്‍ എറിഞ്ഞിടുകയും പരമ്പര പാകിസ്താന്‍ 20ന് നേടുകയും ചെയ്തിരുന്നു.
ഈ വര്‍ഷം ശ്രീലങ്കയെ 21 പരാജയപ്പെടുത്തിയ പരമ്പരയിലും മികച്ച പ്രകടനമായിരുന്നു യാസിര്‍ കാഴ്ച്ചവെച്ചത്. 24 വിക്കറ്റുകളാണ് താരം എറിഞ്ഞിട്ടത്.
12 ടെസ്റ്റുകളില്‍ നിന്നും 76 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള യാസിര്‍ ഒന്‍പത് ടെസ്റ്റുകളില്‍ നിന്ന് പാകിസ്ഥാനു വേണ്ടി അതിവേഗം 50 വിക്കറ്റുകള്‍ തികച്ചെന്ന റെക്കോര്‍ഡിനും ഉടമയാണ്.