ഇസ്ലാമാബാദ്: ജമ്മു കശ്മീര്‍ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനിലേക്ക് സര്‍വ്വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസ് പാക്കിസ്ഥാന്‍ റദ്ദാക്കി. പാക്ക് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
അതേസമയം, പാക്കിസ്ഥാന്റെ ഈ നടപടിയെ തുടര്‍ന്ന് നൂറിലധികം യാത്രക്കാര്‍ അതിര്‍ത്തിയിലെ അവസാന സ്റ്റേഷനായ അട്ടാരിയില്‍ കുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ച്ച പാക്കിസ്ഥാന്‍ തങ്ങളുടെ വ്യോമ കോറിഡോറും അടച്ചിരുന്നു. ഇതോടെ ഇന്ത്യയിലേക്കു വരികയും പോവുകയും ചെയ്യുന്ന വിമാനങ്ങള്‍ക്ക് 12 മിനുട്ട് അധികം പറക്കേണ്ടിവരും.
ഫെബ്രുവരി 26-ന് ഇന്ത്യ ബാലക്കോട്ടിലെ ഭീകരക്യാമ്പുകള്‍ ആക്രമിച്ചതിനു പിന്നാലെയും പാക്കിസ്ഥാന്‍ സംഝോത എക്‌സ്പ്രസ് ട്രെയിന്‍ റദ്ദാക്കിയിരുന്നു.