Pakistan Taliban coordinating with ISIS,

ഇസ്ലാമാബാദ്: ഐഎസില്‍ നിന്നുള്ള ഭീഷണിയാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നെന്ന് പാകിസ്ഥാന്റെ ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി)ചീഫ്. പാകിസ്ഥാനില്‍ നിന്നും നിരവധി പേരാണ് ഐഎസില്‍ ചേരാനായി സിറിയയിലേക്ക് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വര്‍ഗീയവാദികളും ചില ഭീകരസംഘടനകളുമാണ് പോരാളികളെ റിക്രൂട്ട് ചെയ്യുന്നത്. ഐ.ബി തീവ്രവാദികളെ അറസ്റ്റുചെയ്തിരുന്നു. നിരോധിത പ്രാദേശിക ഭീകര സംഘടനകള്‍ക്ക് ഐഎസ് അനുഭാവമുണ്ടെന്നും ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ജനറല്‍ അഫ്താബ് സുല്‍ത്താന്‍ പറഞ്ഞു.

പാകിസ്ഥാന്‍ താലിബാന്‍ ഐഎസിനെ പിന്തുണയ്ക്കുമ്പോള്‍ അഫ്ഗാന്‍ താലിബാന്‍ ഐഎസിന് എതിരാണ്. ആക്രമണോത്സുകത കുറഞ്ഞുവരികയാണെങ്കിലും ഭീകര സംഘടനകളില്‍ നിന്നുള്ള ഭീഷണി നിലനില്‍ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top