ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ ടീമിനെ നേരെ ആക്രമണമുണ്ടായിട്ടുണ്ടെന്ന് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ആക്രമണമുണ്ടായത് 2005ല്‍ ബെംഗളൂരുവില്‍ വെച്ച് നടന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണെന്നും അഫ്രീദി. ടീം സഞ്ചരിച്ചിരുന്ന ബസിന് നേരെ കല്ലേറുണ്ടായതായാണ് അഫ്രീദിയുടെ ആരോപണം. ഇന്ത്യയില്‍ എപ്പോഴും ഈ സമ്മര്‍ദം ഉണ്ടെന്നും അത് താരങ്ങള്‍ ആസ്വദിക്കണമെന്നും അഫ്രീദി പറയുന്നു.ഇന്ത്യയില്‍ പോയി പാകിസ്ഥാന്‍ ജയിക്കണമെന്നാണ് പറയാനുള്ളതെന്ന് അഫ്രീദി വ്യക്തമാക്കി.
അതേസമയം വരാനിരിക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളില്‍ അനിശ്ചിതത്വം തുടരുകയാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യ നിഷ്പക്ഷ വേദി ആവശ്യപ്പെടുകയാണെങ്കില്‍ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനും നിഷ്പക്ഷ വേദി ആവശ്യപ്പെടുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഐസിസി തീരുമാനമെടുത്തിട്ടില്ല.