ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ തെഹ്‌റിക്-ഇ- ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ആര്‍.കെ. സിംഗ് രംഗത്ത്.
ഇമ്രാന്‍ ഖാന്‍ പാക്ക് സൈന്യത്തിന്റെ പിണിയാളായാണ് പ്രവര്‍ത്തിച്ചതെന്നും പാക്ക് സൈന്യം പോളിംഗ് ബൂത്തിലെത്തി ഇമ്രാനെ വിജയിപ്പിക്കാന്‍ ശ്രമം നടത്തിയെന്നാണ് പാക്കിസ്ഥാനിലെ ജനങ്ങള്‍ പറയുന്നതെന്നും സിംഗ് വ്യക്തമാക്കി. അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷിയായ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയെ പിന്തുണക്കാന്‍ സൈന്യം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം എത്തിയിട്ടില്ല.