ഇസ്ലാമാബാദ്: അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കാവുന്ന ആണവ മിസൈല്‍ പരീക്ഷണവുമായി പാക്കിസ്ഥാന്‍. 450 കിലോമീറ്റര്‍ പോകാന്‍ ശേഷിയുള്ള സബ് മറൈന്‍ ലോഞ്ച്ട് ക്രൂയിസ് മിസൈല്‍ബാബറാണ് പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.
എസ്എല്‍സിഎം വികസിപ്പിച്ചതോടെ രാജ്യത്തിന്റെ ആയുധ ശേഖരത്തിന് മുതല്‍കൂട്ടായെന്നാണ് പാക് സൈന്യത്തിന്റെ വാദം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലിന്റെ പരീക്ഷണം വിജയമായിരുന്നെന്ന് പാക് സായുധസേന അറിയിച്ചു. നാവിഗേഷന്‍ തുടങ്ങി നിരവധി സാങ്കേതിക വിദ്യകളോടെയാണ് മിസൈല്‍ വികസിപ്പിച്ചിരിക്കുന്നതെന്നും സൈന്യം അറിയിച്ചു.
ചൈനയുടെ സഹായത്തോടെ ആയുധ ശേഖരം ഉയര്‍ത്താനാണ് പാക് ശ്രമിക്കുന്നത്. മിസൈല്‍ സംബന്ധിച്ച വെളിപ്പെടുത്തലിന്റെ വിശ്വാസ്യത പരിശോധിക്കുമെന്നും നയതന്ത്ര വിദ്ഗധന്‍ കപില്‍ കാക് അറിയിച്ചു.
എന്നാല്‍, പാക്കിസ്ഥാന്റെ വെളിപ്പെടുത്തലിനോട് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും സൈന്യവും ഇതുവരെ പ്രതികരിച്ചിട്ടില്ല.