സിന്ധ് പ്രവിശ്യയിലെ മൃഗങ്ങൾക്ക് തിരിച്ചറിയൽ കോഡ് നൽകാനൊരുങ്ങി പാക്കിസ്ഥാൻ സർക്കാർ

കറാച്ചി : പാക്കിസ്ഥാന്റെ സിന്ധ് പ്രവിശ്യയിലെ മൃഗങ്ങൾക്ക് പ്രത്യേക തിരിച്ചറിയൽ കോഡ് നൽകാൻ പാക്കിസ്ഥാൻ പദ്ധതിയിടുന്നു.

മൃഗങ്ങളുടെ റെക്കോർഡുകൾ ഡിജിറ്റലായി സൂക്ഷിക്കണം എന്ന് പുതിയ നിയമം പാസ്സാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിയൽ കോഡ് നൽകുന്നത്.

മൃഗങ്ങളുടെ കഴുത്തിൽ അവർക്ക് ലഭിക്കുന്ന തിരിച്ചറിയൽ കോഡ് തൂക്കിയിടണം. അവ നീക്കം ചെയ്യാനോ, നശിപ്പിക്കാനോ അനുവാദമില്ലെന്ന് മന്ത്രി മൊഹമ്മദ് അലി മൽകാനി പറഞ്ഞു.

പ്രവിശ്യയിൽ രജിസ്ട്രേഷൻ, ടാഗിങ്, ഐഡന്റിഫിക്കേഷൻ എന്നിവയ്ക്കായി പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും, രജിസ്ട്രേഷൻ കഴിഞ്ഞ് മൃഗങ്ങളുടെ ജനന-മരണ രേഖകൾ അധികൃതർ ഡിജിറ്റലായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.

നിയമം നടപ്പാക്കുന്നതോടെ പ്രവിശ്യയിലെ എല്ലാ മൃഗങ്ങൾക്കും തിരിച്ചറിയൽ രേഖ ഉണ്ടാകും. അതിനാൽ സർക്കാരിന്റെ കൈയിൽ എല്ലാ മൃഗങ്ങളുടെയും വ്യക്തമായ രേഖകൾ ഉണ്ടാവും.

അനധികൃതമായി മൃഗങ്ങളെ കൊല്ലുന്നതും, കടത്തുന്നതും പുതിയ നിയമം നടപ്പാക്കുന്നതിലൂടെ ഇല്ലാതാക്കാൻ സഹായകമാകും.

പുതിയ നിയമം പ്രകാരം ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊരു പ്രവിശ്യയിലേയ്ക്ക് മൃഗങ്ങളെ കൊണ്ടുപോകാൻ ഉടമസ്ഥർക്ക് പുതിയ തിരിച്ചറിയൽ കാർഡ് കാണിച്ചു അനുവാദം വാങ്ങണം.

Top