പാകിസ്താനുമായി കൈ കോര്‍ത്ത് തുര്‍ക്കി

അങ്കാറ:യുദ്ധ സാമഗ്രികള്‍ നിര്‍മിക്കാന്‍ പാകിസ്താന്റെ സൗഹൃദം തേടി തുര്‍ക്കി. പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാകിസ്താനുമായി സഹകരിക്കാന്‍ തുര്‍ക്കിയുടെ നീക്കം.

യുദ്ധ വിമാനങ്ങളും ആയുധങ്ങളും നിര്‍മ്മിക്കാനാണ് പാകിസ്ഥാനും തുര്‍ക്കിയും കൈ കോര്‍ക്കുന്നത്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നതായി ബ്ലും ബര്‍ഗ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധ വിമാനങ്ങള്‍ക്കൊപ്പം മിസൈലുകളും നിര്‍മിക്കാന്‍ തുര്‍ക്കി പാകിസ്താനുമായി സഹകരിക്കും. തുര്‍ക്കി പ്രതിരോധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നതായും വാര്‍ത്തകള്‍ വരുന്നു. സൈപ്പര്‍ ലോങ് റേഞ്ച് മിസൈലുകളും ടി എഫ് എക്‌സ് യുദ്ധ വിമാനങ്ങളും നിര്‍മ്മിക്കാനാണ് ഇരു രാജ്യങ്ങളും പദ്ദതി ഇടുന്നത്.

 

Top