ന്യൂയോര്‍ക്ക്: പാക്കിസ്ഥാനില്‍ ചാവേറാക്രമണങ്ങള്‍ക്കായി സായുധസംഘങ്ങള്‍ കുട്ടികളെ ഉപയോഗിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോര്‍ട്ട്. ‘സായുധ ഏറ്റുമുട്ടലുകളും കുട്ടികളും’ എന്ന വിഷയത്തില്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യം പരാമര്‍ശിച്ചത്.
ഒപ്പം സായുധഗ്രൂപ്പുകള്‍ പെണ്‍കുട്ടികളുടെ സ്‌കൂളുകളെ കേന്ദ്രീകരിച്ചു നടത്തുന്ന ആക്രമണങ്ങളില്‍ യുഎന്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരിയില്‍ സിന്ധ് പ്രവിശ്യയില്‍ ചാവേറാക്രമണത്തില്‍ മരിച്ച 75 പേരില്‍ 20 പേരും കുട്ടികളായിരുന്നു എന്നും അവിടെ ആക്രമിക്കപ്പെട്ട എട്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പകുതിയും പെണ്‍കുട്ടികളുടെതായിരുന്നുവെന്നും അത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും യുഎന്‍ വിലയിരുത്തി.