Pakistan University Attack Leaves At Least 3 Students

പെഷാവര്‍: പാക്കിസ്ഥാനിലെ പെഷാവറിലെ ബാച്ചാ ഖാന്‍ സര്‍വകലാശാലയില്‍ ഭീകരാക്രമണം. ഏഴു പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

സര്‍വകലാശാലയുടെ ഉള്ളില്‍ കടന്ന നാലു തീവ്രവാദികളെ വധിച്ചു. ക്യാംപസിനുളളില്‍ സൈനിക നടപടി തുടരുകയാണ്.

ക്യാംപസിനുളളില്‍ ഇരച്ചുകയറിയ ഭീകരര്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ക്ലാസ് മുറികളിലും ഹോസ്റ്റലിലും ഇരച്ചുകയറി വെടിയുതിര്‍ത്തതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഒട്ടേറെ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top