ന്യൂഡല്‍ഹി: ഇന്ത്യക്ക നേരേ പാകിസ്താന്റെ ഭാഗത്തുനിന്നു വീണ്ടും പ്രകോപനം. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്കു സമീപം രജൗറിയില്‍ പാകിസ്താന്‍ സൈന്യം വെടിവയ്പ് നടത്തി.
മോര്‍ട്ടാര്‍ ഷെല്ല് ആക്രമണവുമുണ്ടായി. ചൊവ്വാഴ്ച രാവിലെയാണ് പാകിസ്താന്‍ പ്രകോപനമില്ലാതെ ആക്രമണം നടത്തിയത്.
രജൗറിയിലെ ഭീംഭെര്‍ ഗലി സെക്ടറിനു നേര്‍ക്കായിരുന്നു ആക്രമണം. 82 എം.എം മോര്‍ട്ടാറുകള്‍, യന്ത്രത്തോക്കുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.
ഇന്ത്യന്‍ സേന തിരിച്ചടിച്ചു. ഇന്ത്യയുടെ ഭാഗത്ത് ആളപായമുണ്ടായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ള രജൗറി, പൂഞ്ച് മേഖലകളില്‍ പാകിസ്താന്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്.